വെളിയങ്കോട് സൂറത്ത് ജാറത്തിലെ ചന്ദനക്കുടം നേര്‍ച്ച വര്‍ണാഭമായി ആഘോഷിച്ചു

Advertisement

Advertisement

വിവിധ ദേശങ്ങളില്‍ നിന്ന് കാഴ്ചകള്‍ ജാറം പരിസരത്തെത്തി.ഫെബ്രുവരി 5,6 തിയതികളിലായിരുന്നു ചന്ദനക്കുടം നേര്‍ച്ച ആഘോഷിച്ചത്. മേളത്തിന്റെയും ആനയുടെയും അകമ്പടിയോടുകൂടി ഞായറാഴ്ച്ച രാവിലെ പുറങ്ങില്‍ നിന്നാണ് ആദ്യ കാഴ്ച എത്തിയത്. നേര്‍ച്ചയുടെ പ്രധാന കാഴ്ചകള്‍ പുതുപൊന്നാനി, പാലപ്പെട്ടി, വെളിയങ്കോട്, മാറഞ്ചേരി, താവളക്കുളം, പുതിയിരുത്തി , അയ്യോട്ടിച്ചിറ എന്നീ മേഖലയില്‍ നിന്നാണ് എത്തിയത് . രാഷ്ട്രീയ പാര്‍ട്ടികളുടെ കൊടികള്‍ ഉയര്‍ത്തി കാഴ്ചകള്‍ കൊണ്ടുവരുന്നത് പോലീസ് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.