Advertisement

Advertisement

എരുമപ്പെട്ടി മങ്ങാട് കോട്ടപ്പുറം റോഡിലെ പഞ്ചാരമുക്കില്‍ റോഡരുകില്‍ കരിങ്കല്ല് കൂട്ടിയിട്ടിരിക്കുന്നത് പരിസരവാസികളേയും വഴിയാത്രക്കാരേയും ബുദ്ധിമുട്ടിക്കുന്നതായി പരാതി. 16-ാം വാര്‍ഡിലെ 20തോളം കുടുംബങ്ങള്‍ താമസിക്കുന്ന ഇടവഴിയിലാണ് ആറ് ലോഡോളം കരിങ്കല്ല് ഇറക്കിയിട്ടിരിക്കുന്നത്. കഴിഞ്ഞ സെപ്തംതംബറില്‍ ഇറക്കിയ കല്ല് ഇത് വരെയും നീക്കം ചെയ്തിട്ടില്ല. ഇതിനെതിരെ നാട്ടുകാരെല്ലാം ചേര്‍ന്ന് പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. കരിങ്കല്ല് കൂടി കിടക്കുന്നത് മൂലം ജനങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതായിരിക്കുകയാണെന്നും ഇഴജന്തുക്കളെ പേടിച്ച് രാത്രിയില്‍ ഇതു വഴി നടക്കാന്‍ കഴിയാത്ത അവസ്ഥയാണുള്ളതെന്നും ഇവര്‍ പറയുന്നു. പ്രദേശവാസികള്‍ ഒപ്പിട്ട നിവേദനം പഞ്ചായത്തില്‍ സമര്‍പ്പിക്കുകയും വാര്‍ഡ് മെമ്പറെ വിവരം അറിയിക്കുകയും ചെയ്തുവെങ്കിലും ആരും തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ആക്ഷേപമുണ്ട്.