പെരുമ്പിലാവ് മണിയറക്കോട് മുനവ്വരിയ്യ ഇംഗ്ലീഷ് സ്‌കൂള്‍ രക്ഷാകര്‍തൃ സംഗമവും മൈ പ്ലാന്റേഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. ബ്ലോക്ക് മെമ്പര്‍ അഷ്‌റഫ് സാഹിബ് ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ ഇമ്പിച്ചി കോയ തങ്ങള്‍ സ്വാഗതീ പറഞ്ഞു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഇജാസ് അഹമ്മദ് വാഫി അദ്ധ്യക്ഷനായി . ട്രസ്റ്റ് അംഗങ്ങളായ ഉസ്മാന്‍ ഹാജി, യും അബൂബക്കര്‍ സാഹിബ്, ഷമീര്‍ സാഹിബ് തുടങ്ങിയവര്‍ സംസാരിച്ചു. പിടിഎ കമ്മിറ്റി രൂപീകരണവും നടന്നു. അധ്യാപകരായ ഗായത്രി , ഷാജിദ, ബെന്‍സീറ , ഷമീം , റംസിയ ,ഷഹന, അഫ്‌ന തുടങ്ങിയവര്‍ നേതൃത്വം നല്‍കി.