പഴഞ്ഞി എംഡി കോളേജില്‍ സി ഡിറ്റ് കമ്പ്യൂട്ടര്‍ കോഴ്‌സിന് തുടക്കമായി

Advertisement

Advertisement

പഴഞ്ഞി എംഡി കോളേജില്‍ സംസ്ഥാന ഗവണ്‍മെന്റിനു കീഴിലുള്ള സി ഡിറ്റ് നടത്തുന്ന ഡിസിഎ കമ്പ്യൂട്ടര്‍ കോഴ്‌സിന് തുടക്കമായി. ബി സി. എ വകുപ്പിന് ആണ് കോഴ്‌സ് അനുവദിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. തോമസ് മാത്യു അധ്യക്ഷത വഹിച്ചു. കമ്പ്യൂട്ടര്‍ വകുപ്പ് മേധവി ഡോ. ബെന്‍സണ്‍ സിസി സ്വാഗതം പറഞ്ഞു. സി ഡിറ്റ് രജിസ്ട്രാര്‍ ജയദേവ് ആനന്ദ് ആഡ് ഓണ്‍ കോഴ്‌സിന്റെ ഉദ്ഘാടനം നടത്തി. പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ വിനോദ് എം, സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ റെജി ഐവാന്‍, കോളേജ് ഗവേര്‍ണിങ് ബോര്‍ഡ് ട്രഷറര്‍ മോഹന്‍ സി കെ, നാക് കോര്‍ഡിനേറ്റര്‍ ഡോ. ജിജി പോള്‍, ഐകുഎസി കോര്‍ഡിനേറ്റര്‍ ഡോ. രാജി. എം, കോളേജ് യൂണിയന്‍ ചെയര്‍്മാന്‍ അന്‍ഷാദ് നജാഹ്, പ്രോഗ്രാം കോഡിനേറ്റര്‍ ഡോ. മഞ്ജു കെ മത്തായി എന്നിവര്‍ സംസാരിച്ചു.