ഇന്ധന സെസില്‍ ഇളവ് ഇന്നറിയാം, കുറച്ചാല്‍ നേട്ടം യുഡിഎഫിനെന്ന് വിലയിരുത്തല്‍, പ്രതിപക്ഷ എംഎല്‍എമാരുടെ സമരം തുടരുന്നു

Advertisement

Advertisement

 

ഇന്ധന സെസ് കുറക്കുമോ ഇല്ലയോ എന്നതില്‍ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം.രണ്ട് രൂപ സെസ് 1 രൂപയാക്കി കുറക്കണം എന്നായിരുന്നു എല്‍ഡിഎഫിലെ ആദ്യ ചര്‍ച്ചകള്‍. എന്നാല്‍ ഇപ്പോള്‍ ഇക്കാര്യത്തില്‍ രണ്ടാഭിപ്രായം ഉണ്ട്. പ്രതിപക്ഷ എം എല്‍ എ മാര്‍ നിയമസഭ കവാടത്തില്‍ സത്യഗ്രഹം നടത്തുന്നതിനാല്‍ ,കുറച്ചാല്‍ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും എന്ന രീതിയിലാണ് ഇടതു മുന്നണിയിലെ ചര്‍ച്ച. സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിര്‍ക്കുന്നുമുണ്ട്.ബജറ്റിന്മേലുള്ള പൊതു ചര്‍ച്ചയുടെ മറുപടിയില്‍ ആണ് ധനമന്ത്രി നിലപാട് അറിയിക്കുക.സെസ് കുറച്ചില്ലെങ്കില്‍ യുഡിഎഫ് സമരം ശക്തമാക്കും.അതേസമയം ,സെസ് നില നിര്‍ത്തി ഭൂമിയുടെ ന്യായ വില വര്‍ദ്ധന 20 ശതമാനത്തില്‍ നിന്ന് പത്താക്കി കുറക്കുന്നതും ചര്‍ച്ചയില്‍ ഉണ്ട്.