കവി റഫീക്ക് അഹമദ് നിർദേശിച്ചു; പത്താംക്ളാസുകാരിയുടെ മലയാളച്ചന്തം നിറച്ച കൈയൊപ്പിന് പുരസ്‌കാരച്ചന്തം

Advertisement

Advertisement

കൈയൊപ്പിന് പുരസ്‌കാരം നേടി പത്താംക്ലാസുകാരി പി.വി.ശിവരഞ്ജിനി. മലയാളച്ചന്തം നിറച്ച കൈയൊപ്പിനാണ് പുരസ്‌കാരച്ചന്തം. കാസര്‍കോട് ബളാംതോട് ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് പി.വി.ശിവരഞ്ജിനി.
പെരുങ്കുളം ബാപ്പുജി സ്മാരക വായനശാല ഏര്‍പ്പെടുത്തിയ രണ്ടാമത് എന്‍. മനേഷ്‌കുമാര്‍ സ്മാരക മാതൃഭാഷാ കൈയൊപ്പ് പുരസ്‌കാരമാണിത്.
കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദാണ് ജേത്രിയെ നിര്‍ണയിച്ചത്. ശിവരഞ്ജിനിയുടെ ഒപ്പ് കലാപരവും അനുകരിക്കാന്‍ സാധിക്കാത്തതുമാണെന്ന് റഫീക്ക് അഹമ്മദ് വിലയിരുത്തി.