Advertisement

Advertisement

 

വീണ്ടും ഒരു പരീക്ഷക്കാലത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മറ്റം സെന്റ് തോമസ് ഫൊറോന ഇടവകയിലെ സി.എല്‍.സി. യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥന യോഗം നടത്തി.കുട്ടികള്‍ മനോധൈര്യത്തോടെ പരീക്ഷകള്‍ക്കായി ഒരുങ്ങുന്നതിന്റെ ഭാഗമായാണ് പരീക്ഷ ഒരുക്ക പ്രാര്‍ത്ഥന നടത്തിയത്.ആരാധനയ്ക്കു ശേഷം എല്ലാ കുട്ടികള്‍ക്കും ആശീര്‍വദിച്ച പ്രാര്‍ത്ഥന കാര്‍ഡും പേനയും വിതരണം ചെയ്തു.