Advertisement

Advertisement

 

പാലക്കാട് പട്ടാമ്പിയില്‍ നേര്‍ച്ചയ്ക്കിടെ കൂട്ടത്തല്ല്. കാസിനോസ്, കമാന്റോസ് എന്നീ ആഘോഷ കമ്മിറ്റികള്‍ തമ്മിലാണ് കൂട്ടയടി നടന്നത്. വിഷയം പരിഹരിക്കാനെത്തിയ പൊലീസുകാര്‍ക്കും സംഘര്‍ഷത്തില്‍ പരിക്കേറ്റു. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇന്നലെ വൈകീട്ടാണ് പട്ടാമ്പി നേര്‍ച്ചയ്ക്കിടെ നടുറോഡില്‍ കൂട്ടയടി നടന്നത്. നേര്‍ച്ചയുടെ ഭാഗമായി നഗരപ്രദക്ഷിണം നടക്കുമ്പോഴായിരുന്നു സംഘര്‍ഷം. കാസിനോസ്, കമാന്റോസ് എന്നീ ആഘോഷ കമ്മിറ്റികളിലെ അംഗങ്ങള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇത് തടയാന്‍ എത്തിയ മലപ്പുറം എംഎസ്പി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
സംഘര്‍ഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ കണ്ടാല്‍ അറിയാവുന്ന പത്തു പേര്‍ക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു. മുന്‍വര്‍ഷങ്ങളിലും സമാനമായ രീതിയില്‍ സംഘങ്ങള്‍ ചേരിതിരിഞ്ഞ് തമ്മില്‍ തല്ലുന്ന സംഭവം ഉണ്ടായിട്ടുണ്ട്. ഇത്തവണ സംഘര്‍ഷം ഉണ്ടായാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇത് അവഗണിച്ചാണ് ആഘോഷ കമ്മിറ്റി അംഗങ്ങള്‍ തമ്മില്‍ കൂട്ടത്തല്ല് നടന്നത്.