ഓര്‍മ്മക്കൂട്ട് എന്ന പേരിലാണ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തിയത്.സ്‌കൂള്‍ അങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ നടന്ന സംഗമത്തിന്റെ ഉദ്ഘാടനം പ്രശസ്ത കവിയും സിനിമ ഗാന രചയിതാവുമായ റഫീഖ് അഹമ്മദ് നിര്‍വ്വഹിച്ചു. ചടങ്ങില്‍ ഡോക്ടര്‍ അരുണ്‍ സി നായര്‍ അധ്യക്ഷത വഹിച്ചു. പ്രശസ്ത സിനിമ കലാസംവിധായകന്‍ അജയന്‍ ചാലിശ്ശേരി മുഖ്യ അതിഥിയായി. വിഎ. കമറുദ്ധീന്‍ അനുസ്മരണപ്രഭാഷണം നടത്തി.