Advertisement

Advertisement

കുന്നംകുളം നഗരസഭയ്ക്ക് കീഴിലുള്ള ചിറ്റഞ്ഞൂര്‍ ആര്‍ത്താറ്റ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതുമായി ബന്ധപ്പെട്ട നാട്ടുകാരുടെ പ്രതിഷേധം വിഫലമായി. കഴിഞ്ഞ ദിവസം കിണര്‍ കുഴിക്കാനെത്തിയ വാഹനങ്ങള്‍ നാട്ടുകാര്‍ തടഞ്ഞെങ്കിലും അടുത്തദിവസം പോലീസിന്റെ സംരക്ഷണത്തില്‍ നഗരസഭ കുഴല്‍ക്കിണര്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി. മേഖലയില്‍ ഒരു കുഴല്‍ക്കിണര്‍ നിലനില്‍ക്കേ മറ്റൊരു കുഴല്‍ കിണര്‍ കൂടി കുഴിച്ചാല്‍ വേനലില്‍ മേഖലയില്‍ കടുത്ത ശുദ്ധജലക്ഷാമം ഉണ്ടാകുമെന്ന ഭീതിയിലാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയതും കുഴല്‍ക്കിണര്‍ നിര്‍മ്മാണത്തിനെത്തിയ വാഹനങ്ങള്‍ തടഞ്ഞതും. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കുന്നംകുളം പ്രിന്‍സിപ്പല്‍ എസ് ഐ ഷിജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്ദീപ് റീജിന്‍ ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. ഈ വര്‍ഷം കുന്നംകുളം നഗരസഭയില്‍ ശുദ്ധജലക്ഷാമം പരിഹരിക്കുന്നതിനായി ഒമ്പത് കുഴല്‍ കിണറുകളാണ് നിര്‍മ്മിക്കുന്നത്.