ഓര്‍മകളില്‍ ഇശല്‍ തേന്‍കണം; യൂസഫലി കേച്ചേരിയുടെ ഓര്‍മകള്‍ക്ക് എട്ട് വയസ്

Advertisement

Advertisement

കവിയും ഗാനരചയിതാവുമായ യൂസഫലി കേച്ചേരി ഓര്‍മയായിട്ട് എട്ട് വര്‍ഷം. മലയാളത്തിലും സംസ്‌കൃതഭാഷയിലും മനോഹരമായ കവിതകളും ഗാനങ്ങളും നമുക്ക് സമ്മാനിച്ചു യൂസഫലി കേച്ചേരി. പാട്ടിന്റേയും കവിതകളുടേയും ലോകത്തുനിന്ന് കവി വിടവാങ്ങിയത് 2015 മാര്‍ച്ച് 21നാണ്.
യൂസഫലി കേച്ചേരിയുടെ വരികല്‍ലൂടെ കൃഷ്ണപ്രേമവും ഭക്തിയും സൗന്ദര്യാരാധനയും മലയാളികളിലേക്ക് ഒഴുകി. കവി, ഗാനരചയിതാവ്, ചലച്ചിത്ര സംവിധായകന്‍, തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് യൂസഫലി കേച്ചേരി. കുട്ടിക്കാലത്ത് കവിതകള്‍ രചിച്ചാണ് അദ്ദേഹം എഴുത്തിന്റെ ലോകത്തേക്ക് കടന്നുവന്നത്. സംസ്‌കൃതത്തിലുള്ള ഗാനങ്ങളടക്കം ഇരുന്നൂറിലേറെ സിനിമകള്‍ക്ക് അദ്ദേഹം ഗാനങ്ങളെഴുതി.