ഇനിയില്ല ഇന്നച്ചൻ : ഇന്നസെന്റ് അരങ്ങൊഴിഞ്ഞു

Advertisement

Advertisement


അഭ്രപാളിയിലും പുറത്തും നര്‍മ്മങ്ങള്‍ കൊണ്ട് സമ്പന്നമായ ഭാഷണത്തിലൂടെ മലയാളികളെ ഏറെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത പ്രശസ്ത സിനിമാതാരവും മുന്‍ എംപിയുമായ ഇന്നസെന്റ് അരങ്ങൊഴിഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു അവസാന നിമിഷങ്ങളില്‍ കഴിഞ്ഞിരുന്നത്. 750 ലധികം സിനിമകളില്‍ വേഷമിട്ട ഇന്നസെന്റ് മലയാള സിനിമയിലെ സമീപകാലത്തെ ഏറ്റവുമധികം പ്രേക്ഷക അംഗീകാരം നേടിയ ഹാസ്യനടനാണ്. അര്‍ബുദത്തെ തുടര്‍ന്നുണ്ടായ ചില ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാന്‍സറിന് നേരത്തെയും ചികിത്സ തേടിയിട്ടുള്ള ഇന്നസെന്റ്, രോഗത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ്. കാന്‍സര്‍ രോഗത്തെ തന്റെ ഇച്ഛാശക്തിയോടെ നേരിട്ട വ്യക്തിയായിട്ടാണ് നടന്‍ ഇന്നസെന്റ് അറിയപ്പെടുന്നത്. നിരവനധിയാളുകള്‍ക്ക്് അദ്ദേഹത്തിന്റെ അതിജീവനം ആത്മവിശ്വാസവുമേകിയിരുന്നു. കാന്‍സര്‍ വാര്‍ഡിലെ ചിരി എന്നത് ഉള്‍പ്പടേയുള്ള പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. കഴിഞ്ഞ ടേമില്‍ ഇടത് സ്വതന്ത്രനായി ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ഇന്നസെന്റ് നേരത്തെ മുനിസിപ്പല്‍ കൗണ്‍സിലറായും ജനപ്രാധിനിത്യം വഹിച്ചിട്ടുണ്ട്.