ഇന്നസെന്റിന്റെ മൃതദേഹം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍; പൊട്ടിച്ചിരിപ്പിച്ച നടനെ ഒരു നോക്ക് കാണാന്‍ കണ്ണീരോടെ ആയിരങ്ങള്‍

Advertisement

Advertisement

നടനും ചാലക്കുടി മുന്‍ എംപിയുമായ ഇന്നസെന്റിന്റെ പൊതുദര്‍ശനം ആരംഭിച്ചു. ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ആണ് പൊതുദര്‍ശനം നടക്കുന്നത്. കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ നിന്നും നേരെ ഇവിടേക്ക് എത്തിക്കുക ആയിരുന്നു. വെള്ളിത്തിരയില്‍ അത്ഭുതം തീര്‍ത്ത അതുല്യ കാലാകാരനെ ഒരു നോക്ക് കാണാനായി ആയിരങ്ങള്‍ ആണ് സ്റ്റേഡിയത്തില്‍ എത്തിച്ചേരുന്നത്.
മന്ത്രിമാരായ കെ രാജന്‍, ആര്‍ ബിന്ദു ഉള്‍പ്പടെയുള്ളര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. താരസംഘടനയായ അമ്മയുടെ ഭാരവാഹികളും ഒപ്പമുണ്ട്. പൊതുജനങ്ങള്‍ക്കായും സിനിമാ പ്രവര്‍ത്തകര്‍ക്ക് വേണ്ടിയും രണ്ട് കവാടങ്ങളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്. മുഴുവന്‍ ആളുകള്‍ക്കും ഇവിടെ തന്നെ അന്ത്യോപചാരം അര്‍പ്പിക്കാനുള്ള സൗകര്യങ്ങള്‍ സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.