ഇന്നസെന്റിന് അരികെ നിന്ന് മാറാതെ മമ്മൂട്ടി; അന്ത്യയാത്രയില്‍ ഉടനീളം സാന്നിധ്യം

Advertisement

Advertisement

പ്രിയ നടന്‍ ഇന്നസെന്റിന്റെ വിയോഗത്തോടെ മലയാള സിനിമയുടെ ഒരു അഭിനയ യുഗത്തിന് ആന്ത്യമാവുകയാണ്. നിരവധി പേരാണ് കഴിഞ്ഞ ദിവസം രാത്രി മുതല്‍ ഇന്നസെന്റിനെ ഒരുനോക്ക് കാണാനായി ആശുപത്രിയില്‍ എത്തിച്ചേര്‍ന്നത്. ഇന്ന് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന പൊതുദര്‍ശനത്തില്‍ നൂറ് കണക്കിന് ആളുകളാണ് പ്രിയ നടനെ അവസാനമായൊന്ന് കാണാന്‍ എത്തിച്ചേരുന്നത്. കൊച്ചി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ കഴിഞ്ഞ ദിവസം മുതല്‍ മമ്മൂട്ടി ഉണ്ടായിരുന്നു. ഇപ്പോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും അദ്ദേഹം എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയില്‍ ആണ് മമ്മൂട്ടി ലേക്ക്‌ഷോര്‍ ആശുപത്രിയില്‍ എത്തിച്ചേര്‍ന്നത്. ശേഷം മടങ്ങിയ മമ്മൂട്ടി ഇന്നസെന്റിന്റെ വിയോ?ഗം അറിഞ്ഞ് തിരികെ ആശുപത്രിയില്‍ എത്തുകയും ഏറെ സമയം ഇവിടെ സമയം ചെലവഴിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇന്ന് 9.30യോടെ അദ്ദേഹം ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും എത്തി.