വനിതാദിനാചരണവും മെന്‍സ്ട്രല്‍കപ്പ് വിതരണവും നടന്നു.

Advertisement

Advertisement

വേലൂര്‍ ഗ്രാമപഞ്ചായത്ത് വനിതാദിനാചരണവും മെന്‍സ്ട്രല്‍കപ്പ് വിതരണവും വിവാ കേരളത്തിന്റെ ഉദ്ഘാടനവും നടന്നു.തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. വേലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആര്‍ ഷോബി അധ്യക്ഷത വഹിച്ചു. നര്‍ത്തകിയും സിനി ആര്‍ട്ടിസ്റ്റുമായ രചന നാരായണന്‍കുട്ടി മുഖ്യാതിഥിയായിരുന്നു. ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റിചെയര്‍പേഴ്‌സണ്‍ സപ്ന റഷീദ് ,വേലൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കര്‍മ്മല ജോണ്‍സണ്‍ മെമ്പര്‍മാരായ ഷേര്‍ളി ദിലീപ് കുമാര്‍, വിമല നാരായണന്‍ ആലീഫ സാബിര്‍, ബാലകൃഷ്ണന്‍ വി വി, വിജിനി ഗോപി , അജി ജോഷി, ശുഭ അനില്‍കുമാര്‍, സിഡി സൈമണ്‍, സ്വപ്ന രാമചന്ദ്രന്‍, ബിന്ദു ശര്‍മ കുടുംബശ്രീ ചെയര്‍പേഴ്‌സണ്‍ വിദ്യാ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ ദീപ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 300 ല്‍ പരം വനിതകള്‍ മെന്‍സ്ട്രല്‍ കപ്പ് ഏറ്റുവാങ്ങി.