രണ്ടാം കുഞ്ഞ് പെണ്‍കുഞ്ഞാണോ ? എങ്കില്‍ ലഭിക്കും കേന്ദ്രസര്‍ക്കാരിന്റെ ധനസഹായം

Advertisement

Advertisement

രണ്ടാമതുണ്ടാകുന്നത് പെണ്‍കുഞ്ഞാണെങ്കിലും ഇനി കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായം ലഭിക്കും. പ്രധാനമന്ത്രി മാതൃവന്ദന യോജന പ്രകാരമാണ് ധനസഹായം ലഭിക്കുക.
നേരത്തെ ആദ്യത്തെ കുട്ടി പെണ്‍കുഞ്ഞാണെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ 5,000 രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാണ് രണ്ടാമത് ജനിക്കുന്ന പെണ്‍കുഞ്ഞിനും 5000 രൂപയുടെ ധനസഹായം അനുവദിച്ചിരിക്കുകയാണ്. 2022 ഏപ്രില്‍ ഒന്നിന് ശേഷം ജനിച്ച പെണ്‍കുട്ടികളുടെ മാതാവിന് മുന്‍കാല പ്രാബല്യത്തോടെ സഹായം നല്‍കും.
മാതാവിന്റെ ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടിലൂടെയാണ് പണം ലഭിക്കുക. ബിപിഎല്‍ , എപിഎല്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പദ്ധതി പ്രകാരം പണം ലഭിക്കും.
സ്ത്രീകള്‍ക്ക് ഗര്‍ഭകാലത്തുള്ള വേതനനഷ്ടം പരിഹരിക്കാനും മെച്ചപ്പെട്ട ആരോഗ്യം ഉറപ്പാക്കുകയും ലക്ഷ്യമിട്ടാണ് പ്രധാനമന്ത്രി മാതൃവന്ദന യോജന നടപ്പാക്കുന്നത്.