റമദാന്‍ ക്യാമ്പിന്റെ ഭാഗമായി മതവിജ്ഞാന സദസ്സ് നടത്തി.

Advertisement

Advertisement

റമദാന്‍ കാരുണ്യം, സംസ്‌കരണം, മോചനം ,എന്ന ക്യാപ്ഷനില്‍ മഹല്ല് കമ്മിറ്റി സംഘടിപ്പിച്ച റമദാന്‍ ക്യാമ്പിന്റെ ഭാഗമായി മദ്രസയില്‍ മദ്രസ കമ്മിറ്റിയും തര്‍ബിയത്ത് കമ്മിറ്റിയും സംയുക്തമായി മതവിജ്ഞാന സദസ്സ് നടത്തി. പന്നിത്തടം മഹല്ല് ഖത്തീബ് മുദരിസുമായ സ്വാലിഹ് അന്‍വരി ചേകന്നൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യോഗത്തില്‍ ഇമാം ഉമര്‍ ദാരിമി പ്രാര്‍ത്ഥന നിര്‍വഹിച്ചു. കമ്മിറ്റി ജനറല്‍ സെക്രട്ടറി സ്വാഗതവും പ്രസിഡണ്ട് വിഎസ് അബൂബക്കര്‍ അധ്യക്ഷനുമായി. സെക്രട്ടറി പി കെ ഷമീര്‍ നന്ദി രേഖപ്പെടുത്തി.