Advertisement

Advertisement

പുന്നയൂര്‍ പഞ്ചായത്തിന് പുറകുവശം സ്വകാര്യവ്യക്തി പാടം ചകിരി ഉപയോഗിച്ച് നികത്തുന്നത് അധികൃതര്‍ ഇടപെട്ട് ഉടമയെ കൊണ്ട് പൂര്‍വസ്ഥിതിയിലാക്കി.പുന്നയൂര്‍ പഞ്ചായത്തിന്റെ പുറകുവശം ആലാപാലം പഴയ കള്ള് ഷാപ്പിന് സമീപമാണ് സ്വകാര്യവ്യക്തി പാടം നികത്തിയിരുന്നത്. ശക്തമായ മഴ പെയ്താല്‍ മാത്രമാണ് ഇവിടങ്ങളിലെ പാടങ്ങള്‍ നിറഞ്ഞ് വെള്ളം റോഡിലേക്ക് കയറുക. പൊലി കെട്ടുവാന്‍ എന്ന വ്യാജേനെ പെരുമ്പടപ്പ് സ്വദേശിയായ ഉടമ ചകിരികള്‍ കൂട്ടിയിട്ട് അതിനു മുകളില്‍ മണ്ണിട്ട് തൂര്‍ക്കുകയാണ് ചെയ്തിരുന്നത്. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പുന്നയൂര്‍ കൃഷിഭവന്‍ ഓഫീസര്‍ വിനില്‍ കുമാര്‍ വില്ലേജ് അസിസ്റ്റന്റ് ഓഫീസര്‍ പിസി താജുദ്ദീന്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിക്കുകയും സ്റ്റോപ്പ് മെമ്മോ നല്‍കുകയും ചെയ്തിരുന്നു. തുടന്ന് ഉണ്ടായ നടപടിയുടെ ഭാഗമായി പുന്നയൂര്‍ വില്ലേജ് ഓഫീസര്‍ പി വി ഫൈസല്‍ ഇടപെട്ട് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ നിര്‍ദ്ദേശം നല്‍കി. തുടര്‍ന്ന് ഉടമ പാടം പൂര്‍വസ്ഥിതിയിലാക്കി.