കോണ്‍ഗ്രസ് എളവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു.

Advertisement

Advertisement

എളവള്ളി പഞ്ചായത്തിലെ വാക ചേലൂരിലെ പരിസ്ഥിതി ലോല പ്രദേശത്ത് സ്വകാര്യ വ്യക്തിക്ക് ടര്‍ഫ് പണിയുന്നതിന്റെ മറവില്‍ 3,500 ലോഡ് മണ്ണ് വില്‍പ്പനക്ക് വേണ്ടി അനുമതി നല്‍കി കൊണ്ടുള്ള അനുവാദപത്രിക ഗ്രാമ പഞ്ചായത്ത് റദ്ദാക്കണമെന്നും, മണ്ണ് മാഫിയക്ക് വേണ്ടി നിലകൊള്ളുന്ന പഞ്ചായത്ത് പ്രസിഡണ്ടിന്റെ നിലപാട് ജനങ്ങള്‍ തിരിച്ചറിയണമെന്നാവശ്യപ്പെട്ടുകൊണ്ടും
കോണ്‍ഗ്രസ് എളവള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ സംഘടിപ്പിച്ചു. 2019 കാലഘട്ടത്തില്‍ മണ്ണിടിച്ചില്‍ നടന്നപ്പോള്‍ ചേലൂര്‍ പ്രദേശത്തെ കുന്നുകള്‍ സംരക്ഷിത മേഖലയായി പ്രഖ്യാപിക്കുമെന്ന് പറഞ്ഞവര്‍ തന്നെ മണ്ണ് മാഫിയയുടെ ഏജന്റായി പ്രവര്‍ത്തിക്കുകയാണെന്ന് പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എ.ടി സ്റ്റീഫന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു.