രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗുരുവായൂര്‍ റെയില്‍വേ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

Advertisement

Advertisement

കോണ്‍ഗ്രസ് ഗുരുവായൂര്‍ ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പടിഞ്ഞാറേ നടയില്‍ നിന്നാരംഭിച്ച മാര്‍ച്ച് റെയില്‍വേ സ്റ്റേഷന് മുന്നില്‍ ടെമ്പിള്‍ പോലീസും റെയില്‍വേ പോലീസും ചേര്‍ന്ന് തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ സമരം യു.ഡി.എഫ് മലപ്പുറം ജില്ലാ ചെയര്‍മാന്‍ പി.ടി അജയ്‌മോഹന്‍ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.എ ഗോപപ്രതാപന്‍ അധ്യക്ഷതവഹിച്ചു.