Advertisement

Advertisement

നിര്‍മ്മാണം പൂര്‍ത്തിയായ ലിഫ്റ്റ് ട്രയല്‍ റണ്‍ നടത്തി. ഏപ്രില്‍ മൂന്നിന് കാലത്ത് 10 മണിക്ക് എംഎല്‍എ എന്‍ കെ അക്ബര്‍ ഉദ്ഘാടനം ചെയ്യും. 2021 ഫെബ്രുവരിയില്‍ ആണ് ലിഫ്റ്റ് നിര്‍മ്മാണം ആരംഭിച്ചത്. 30 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേറ്റ് നിര്‍മിതി ലിഫ്റ്റ് നിര്‍മ്മാണം പ്രാവര്‍ത്തികമാക്കിയത്. പഞ്ചായത്തിനു മുന്നില്‍ ഉണ്ടായിരുന്ന മഴവെള്ള സംഭരണി പൊളിച്ചു നീക്കിയാണ് നിര്‍മ്മാണം തുടങ്ങിയത്. ഇത് പാഴ്ചെലവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. 3 നിലകളിലാണ് പഞ്ചായത്ത് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. പഞ്ചായത്ത് , സെക്രട്ടറി, പ്രസിഡന്റ്, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍ എന്നിവരുടെ ഓഫീസ്, ലൈബ്രറി, ഹോമിയോ ഡിസ്പെന്‍സറി എന്നിവയെല്ലാം താഴെയാണ്. ആദ്യ നിലയിലുള്ള കൃഷി ഓഫീസ് , അസിസ്റ്റന്റ് എന്‍ജനീയറുടെ ഓഫീസ് എന്നിവ പഴയ കെട്ടിടത്തിലായതിനാല്‍ ഇവിടേക്ക് ലിഫ്റ്റില്‍ എത്താനും കഴിയില്ല. മീറ്റിങ് ഹാള്‍, കുടുംബശ്രീ ഓഫീസ്, മൂന്നാം നിലയിലെ കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയിലേക്ക് മാത്രമാണ് ലിഫ്റ്റ് ഉപകരിക്കുക. വല്ലപ്പോഴും നടക്കുന്ന മീറ്റിങിനു കയറാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് ലിഫ്റ്റ് പണിയുന്നതിനു പിന്നില്‍ അഴിമതിയെന്നായിരുന്നു ഉണ്ടെന്നായിരുന്നു ആക്ഷേപം.