ഡ്രാഗണ്‍ കരാത്തെ അക്കാദമിയുടെ ബ്ലാക്ക് ബെല്‍റ്റ് അവാര്‍ഡിങ്ങ് സെറിമണി നടന്നു.

Advertisement

Advertisement

ചൂണ്ടല്‍ പി.കെ. ക്ലോംപ്ലക്‌സിലെ അക്കാദമിയില്‍ നടന്ന അവാര്‍ഡിങ്ങ് സെറിമണി ചൂണ്ടല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ ഉദ്ഘാടനം ചെയ്തു. സെന്‍സായ് ഷാജിലി ചെറുവത്തൂര്‍ അധ്യക്ഷനായി. കുന്നംകുളം എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ടി.എ.സജീഷ് കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. കുന്നംകുളം പ്രസ്‌ക്ലബ്ബ് സെക്രട്ടറി ജോസ് മാളിയേക്കല്‍ മുഖ്യാതിഥിയായി. സെന്‍സി ആഷ്‌ലി സി. ഷാജിലി, സെമ്പായ് ടി.കെ. അഖില്‍ എന്നിവര്‍ സംസാരിച്ചു. യൂണിവേഴ്‌സിറ്റി സംസ്ഥാന തല മത്സരത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ സെന്‍സായ് ഹൃദ്യ പി.പ്രദീപ്, ഊട്ടിയില്‍ നടന്ന ബ്ലാക്ക് ബെല്‍റ്റ് എക്‌സാമിനേഷനില്‍ എ ഗ്രേഡോടെ വിജയിച്ച അക്കാദമിയിലെ താരങ്ങളായ ആഷ്‌ലി സി ഷാജിലി, അമല്‍, ടി.കെ. അഖില്‍, സുഷീല്‍, അനഘ,അംജിത്, അമിര്‍സയാന്‍, അഭിനവ്. മുഹമ്മദ് ആദം എന്നിവരെ ചടങ്ങില്‍ മൊമേന്റോയും സര്‍ട്ടിഫിക്കറ്റും നല്‍കി ആദരിച്ചു.