Advertisement

Advertisement

സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും, മിഷന്‍ ബെറ്റര്‍ ടുമാറോ പദ്ധതിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ മുഹമ്മദ് സൈഫു ഉദ്ഘാടനം നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശിഹാബുദ്ദീന്‍ പുള്ളത്ത് അധ്യക്ഷത വഹിച്ചു. കുട്ടികളില്‍ സത്യസന്ധത വളര്‍ത്താന്‍ വേണ്ടിയാണ് ഹോണസ്റ്റി ഷോപ്പ് ആരംഭിച്ചത്. കുട്ടികള്‍ക്ക് ആവശ്യമായ ബുക്ക്, പെന്‍സില്‍, പേന റബ്ബര്‍, നോട്ടുബുക്ക് മുതലായ സാധനങ്ങളാണ് ഷോപ്പില്‍ ഉള്ളത്. സ്‌കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ ഷൈനി ഹംസ, സ്‌കൂള്‍ എച്ച് എം സെലീന ഖാദര്‍, കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാരായ കെ എ അബൂബക്കര്‍, അനീഷ എന്നിവര്‍ നേതൃത്വം നല്‍കി.