കടവല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ പല സമയവും വൈകിട്ട് ഒ പി പ്രവര്‍ത്തിക്കാത്തതില്‍ പ്രതിഷേധിച്ച് പൊതുപ്രവര്‍ത്തകനും ഹെല്‍ത്ത് വളണ്ടിയറുമായ വെള്ളത്തേരി ഫൈസല്‍ ഡോക്ടര്‍ നീതിപാലിക്കുക എന്ന പ്ലക്കാര്‍ഡുമേന്തി പ്രതിഷേധിച്ചു. ഒപ്പം കടവല്ലൂര്‍ പഞ്ചായത്ത് പ്രദേശങ്ങളിലെ പൊതുപ്രവര്‍ത്തകരും ഐക്യദാര്‍ഢ്യ്യവുമായെത്തി. പൊതുപ്രവര്‍ത്തകരായ അബൂബക്കര്‍ കല്ലുംപുറം , കെ.ബി. സുരേഷ് , ഷമീര്‍ പെരുമ്പിലാവ്, കെ. വിനീത് എന്നിവരാണ് ഐക്യദാര്‍ഢ്യവുമായി പതിഷേധത്തില്‍ അണിനിരന്നത്. ദിനം പ്രതി ഡോക്ടറെ കാണാനെത്തുന്ന പാവപ്പെട്ട രോഗികള്‍ ഏറെ നേരത്തെ കാത്തിരിപ്പിനു ശേഷം നിരാശരായി തിരിച്ചു പോകുന്നു എന്നാണ് ആരോപണം. കഴിഞ്ഞ ദിവസം പനിയുമായി എത്തിയ രോഗിയെ പരിശോധിക്കാന്‍ ആരോഗ്യ കേന്ദ്രത്തില്‍ ഉണ്ടായിരുന്ന ഡോക്ടര്‍ തയ്യാറായില്ലെന്ന കാരണമാണ് പൊതുപ്രവര്‍ത്തകനായ ഫൈസല്‍ പറയുന്നത്.
Home BUREAUS PERUMPILAVU കടവല്ലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ നീതിപാലിക്കുക എന്ന പ്ലക്കാര്‍ഡുമേന്തി പ്രതിഷേധിച്ചു.