Advertisement

Advertisement

ആല്‍ത്തറ പനന്തറ റോഡരികില്‍ ആല്‍ത്തറ ഓട്ടോ പാര്‍ക്കിന് എതിര്‍വശത്താണ് ഗ്രൗണ്ട് പൈപ്പ് പൊട്ടി വെള്ളം പുറത്തേക്ക് ഒഴുകുന്നത്.ഇതുമൂലം റോഡരികിലൂടെ നടന്നു പോകാന്‍ കഴിയാത്ത അവസ്ഥയാണ്. കച്ചവടക്കാരും ബുദ്ധിമുട്ടിലായി. റോഡ് പണിക്കായി ടാറിങ് നടത്തുന്നതിനു മുമ്പ് ഓട്ടോ ടാക്‌സി ഡ്രൈവര്‍മാര്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ആളുകള്‍ വന്ന് സ്ഥലം സന്ദര്‍ശിക്കുകയും ചെയ്തതാണ്. എന്നാല്‍ തകരാര്‍ തീര്‍ക്കാന്‍ ആരും എത്തിയില്ല. കഴിഞ്ഞ ആഴ്ചയാണ് ആദ്യ കോട്ട് ടാറിങ് നടത്തിയത്. ഏതാനും ആഴ്ചകള്‍ക്കകം അടുത്ത കോട്ട് ടാറിങ് പ്രവര്‍ത്തികള്‍ നടക്കും. പിന്നീട് തകരാര്‍ പരിഹരിക്കുക എന്നത് പ്രയാസമാണ്.