വിവാദങ്ങള്‍ക്കിടെ റിലീസ്,ഒന്‍പതാം നാള്‍ 100 കോടി ക്ലബ്ബില്‍ ദി കേരള സ്റ്റോറി

Advertisement

Advertisement

വിവാദങ്ങള്‍ക്കിടെ റിലീസായ ദി കേരള സ്റ്റോറി 100 കോടി ക്ലബ്ബില്‍. മെയ് അഞ്ചിനാണ് ദി കേരള സ്റ്റോറി റിലീസ് ചെയ്തത്. ഇതുവരെ ഉള്ള കണക്ക് പ്രകാരം അതായത്, ഒന്‍പത് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ചിത്രം ഇടം പിടിച്ചുവെന്ന് ദി ഇന്ത്യന്‍ എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയുന്നത്.ഇതുവരെയുള്ള കണക്ക് പ്രകാരം 2023ലെ 100 കോടി കടക്കുന്ന നാലാമത്തെ ഹിന്ദി ചിത്രം ആയിരിക്കുകയാണ് ദി കേരള സ്റ്റോറി. ഒന്നാമത് ഷാരൂഖ് ഖാന്‍ ചിത്രം പത്താന്‍ ആണ്. തു ജൂതി മെയിന്‍ മക്കാര്‍, കിസികാ ഭായ് കിസികി ജാന്‍ എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.