കാണ്‍മാനില്ല

Advertisement

Advertisement

വെള്ളറക്കാട് നെല്ലിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന മത,ഭൗതിക പഠന കേന്ദ്രത്തില്‍ നിന്നും കാണാതായ വിദ്യാര്‍ഥിയ്ക്കായി പൊലിസ് തിരച്ചില്‍ തുടരുന്നു. പട്ടിക്കര പുതുവീട്ടില്‍ ഷെറീഫിന്റെ മകന്‍ 19 വയസുള്ള മുഹമ്മദ് ഫാരിസിനെയാണ് മൂന്ന് ദിവസം മുമ്പ് കാണാതായത്. പുലര്‍ച്ചെയുള്ള നമസ്‌ക്കാരത്തിന് ശേഷം ഡ്രൈവിംഗ് പരിശീലനത്തിനായി സ്ഥാപനത്തില്‍ നിന്ന് ഇറങ്ങിയതാണ്. സ്ഥാപന അധികൃതരും ബന്ധുക്കളും എരുമപ്പെട്ടി പൊലിസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇതുവരേയും കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ആറ് വര്‍ഷമായി സ്ഥാപനത്തിലെ വിദ്യാര്‍ഥിയാണ് മുഹമ്മദ് ഫാരിസ്. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പൊലിസ് സ്റ്റേഷനിലോ 9846281423, 9544285966 എന്നീ നമ്പറുകളിലോ അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.