ഗുരുവായൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസുകാരെ കബളിപ്പിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതി വീണ്ടും പിടിയിലായി.

Advertisement

Advertisement

ഗുരുവായൂര്‍ സ്റ്റേഷനില്‍ നിന്ന് പോലീസുകാരെ കബളിപ്പിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പ്രതി വീണ്ടും പിടിയിലായി. 300 മീറ്ററോളം ഓടിയ പ്രതിയെ പോലീസ് പിന്തുടര്‍ന്ന് പിടികൂടി. കാപ്പ പ്രകാരം പോലീസ് നാട് കടത്തിയ ചാവക്കാട് വഞ്ചികടവ് മേത്തി വീട്ടില്‍ ഷെജീറാണ് പോലീസ് സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടിയത്. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് സംഭവം. തൃശൂര്‍ ജില്ലയില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയ പ്രതി ഗുരുവായൂരില്‍ ഒളിവില്‍ താമസിക്കുന്നതറിഞ്ഞ് പോലീസ് പിടികൂടുകയായിരുന്നു. മയക്ക് മരുന്നുകള്‍ കൈവശം വച്ചതിന് അറസ്റ്റിലായ കൂട്ടുപ്രതിക്കൊപ്പം വിലങ്ങിട്ട് സ്റ്റേഷനില്‍ ഇരുത്തിയതായിരുന്നു. മൂത്രം ഒഴിക്കാന്‍ പോകണമെന്നറിയിച്ചതനുസരിച്ച് പോലീസ് വിലങ്ങ് അഴിച്ച് മൂത്രപ്പുരയിലേക്ക് പോകുന്നതായി നടിച്ച് പ്രതി തിരിച്ചിറങ്ങി ഓടിരക്ഷപ്പെടുകയായിരുന്നു. ക്ഷേത്രനടയിലെ ആള്‍കൂട്ടത്തിനിടയിലേക്ക് ഓടികയറാനായിരുന്നു ശ്രമം. ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നില്‍വച്ച് പോലീസ് ഇയാളെ പിടികൂടി. കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചതിനും പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തു.