എരുമപ്പെട്ടി മര്‍ച്ചന്റ്സ് അസ്സോസിയേഷന്‍ 2022 – 2023 വാര്‍ഷിക പൊതുയോഗവും ധനസഹായ വിതരണവും നടന്നു. കെ.വി.വി.ഇ.എസ് ജില്ലാ പ്രസിഡന്റ് കെ.വി . അബ്ദുള്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് ബാബു മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ലെഫ്റ്റനെന്റ് കേണല്‍ ഡോ. റെജീന ജെയിംസ്, ഡോ.ബിനു ഐജു എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ല വൈസ് പ്രസിഡന്റ് കെ. എ. അസി ബനവലന്റ് സൊസൈറ്റി ഫണ്ട് വിതരണം നടത്തി. യൂണിറ്റ് വൈസ് പ്രസിഡന്റ് ബിജു സി.വര്‍ഗ്ഗീസ്, വനിത വിങ്ങ് ജില്ല പ്രസിഡന്റും നിയോജക മണ്ഡലം ചെയര്‍മാനുമായ സൂസന്‍ സക്കറിയ, നിയോജക മണ്ഡലം കണ്‍വീനര്‍ സോണി സക്കറിയ, യൂത്ത് വിംങ്ങ് ജില്ല സെക്രട്ടറി ജനീഷ് തെക്കേക്കര,യൂണിറ്റ് പ്രസിഡന്റ് അലക്‌സ് ജോണി, വൈസ് പ്രസിഡന്റ് എം.എ ഉസ്മാന്‍ എന്നിവര്‍ സംസാരിച്ചു.
Home BUREAUS ERUMAPETTY എരുമപ്പെട്ടി മര്‍ച്ചന്റ്സ് അസ്സോസിയേഷന്‍ 2022 – 2023 വാര്‍ഷിക പൊതുയോഗവും ധനസഹായ വിതരണവും നടന്നു.