മാതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മകന്‍ വാഹനാപകടത്തില്‍ മരിച്ചു. ആര്‍ത്താറ്റ് പരേതരായ പനക്കല്‍ വില്‍സണ്‍ ബേബി ദമ്പതികളുടെ മകന്‍ സജിത്ത് വില്‍സണാണ് കോട്ടപ്പടിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. 42 വയസ്സായിരുന്നു. ഇന്ന് പുലര്‍ച്ചെ 12.30 ഓടെയായിരുന്നു അപകടം. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും 6.15 ഓടെ മരണം സംഭവിച്ചു. അമേരിക്കയിലെ ന്യൂയോര്‍ക്ക് സിറ്റിയില്‍ ജോലിചെയ്തിരുന്ന സജിത്ത് മാതാവ് ബേബിയുടെ മരണാന്തരചടങ്ങില്‍ പങ്കെടുക്കാനാണ് നാട്ടിലെത്തിയത്. സംസ്‌കാരം പരേതന്റെ കുടുംബം നാട്ടില്‍ വന്നതിനുശേഷം ആര്‍ത്താറ്റ് സെന്റ്‌മേരീസ് ഓര്‍ത്തഡോക്‌സ് സെമിത്തേരിയില്‍ നടത്തും. ഷൈന്‍ ഭാര്യയാണ്. എമ്മ, എമിലി, എയ്ഞ്ചല്‍,ഏബല്‍ എന്നിവര്‍ മക്കളാണ്.
Home BUREAUS KUNNAMKULAM മാതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ മകന്‍ വാഹനാപകടത്തില്‍ മരിച്ചു.