ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ചിത്രരചന മത്സരം സംഘടിപ്പിച്ചു.

Advertisement

Advertisement

ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. യുപി, ഹൈസ്‌കൂള്‍ വിഭാഗങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായാണ് മത്സരം സംഘടിപ്പിച്ചത്. എരനെല്ലൂര്‍ ആന്‍ മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തിന്റെ ഉദ്ഘാടനം പ്രശസ്ത ചുമര്‍ ചിത്രകാരന്‍ ശശി കേച്ചേരി നിര്‍വഹിച്ചു. ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് വൈസ് പ്രസിഡണ്ടും ജില്ലാ സെക്രട്ടറിയുമായ എ.എഫ്. ജോണി അധ്യക്ഷനായി. പ്രശസ്ത ലോഗോ ഡിസൈനര്‍ പ്രദീപ്കുമാര്‍ മുഖ്യാതിഥിയായി. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും ഇരുപത്തിയൊന്നാം വാര്‍ഷിക സംഘാടകസമിതി രക്ഷാധികാരിയുമായ പി ടി ജോസ്, ആക്‌സിസ് ജില്ലാ കണ്‍വീനര്‍ വി.എ.ജനീഫര്‍, ആക്ട്‌സ് കേച്ചേരി ബ്രാഞ്ച് സെക്രട്ടറി എം.എം.മുഹ്‌സിന്‍, ഇരുപത്തിയൊന്നാം വാര്‍ഷിക സംഘാടകസമിതി കണ്‍വീനര്‍ സി. ടി. ജെയിംസ്, ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് അംഗം എന്‍.ഡി സജിത് കുമാര്‍, സംഘാടക സമിതി ട്രഷറര്‍ റോഷന്‍ കുമാര്‍, എന്നിവര്‍ സംസാരിച്ചു. മത്സരത്തില്‍ 25 ല്‍ പരം കുട്ടികള്‍ പങ്കെടുത്തു. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ ജൂണ്‍ 4 ന് നടക്കുന്ന ഇരുപത്തിയൊന്നാം വാര്‍ഷിക പൊതുസമ്മേളനത്തില്‍ വെച്ച് വിതരണം നടത്തും. ആക്സ് ഭാരവാഹികളായ കെ.എം. ഷാഹുല്‍ ഹമീദ് , ഷാഹിം.പി.ഉമ്മര്‍, പി.എസ്.ബിജോയ് ,കെ.വി.ഷാജി എന്നിവര്‍ നേതൃത്വം നല്‍കി.