കുന്നംകുളം നഗരമധ്യത്തിലെ വിദ്യാലയത്തിലേക്ക് പ്രവേശിക്കുന്നയിടത്തെ റോഡരികിലെ കുഴി അപകട ഭീഷണി

Advertisement

Advertisement

പുതിയ അധ്യയന വര്‍ഷാരംഭത്തിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കേ കുന്നംകുളം നഗരമധ്യത്തിലെ വിദ്യാലയത്തിലേക്ക് പ്രവേശിക്കുന്നയിടത്തെ റോഡരികിലെ കാനയോട് ചേര്‍ന്ന കുഴി അപകട ഭീഷണിയാകുന്നു. ബഥനി സെന്റ് ജോണ്‍സണ്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂൡലേക്ക് നിരവധി വിദ്യാര്‍ത്ഥികള്‍ കാല്‍നടയായി എത്തിച്ചേരുന്നയിടത്താണ് വലിയ അപകടഭീഷണി ഉയര്‍ത്തുന്ന കുഴിയുള്ളത്. കുന്നംകുളം – തൃശ്ശൂര്‍ റോഡില്‍ ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലിഷ് മീഡിയം ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്തെ റോഡരികിലെ കാനയോടു ചേര്‍ന്നുള്ള കുഴിയാണ് കാല്‍നടയാത്രികര്‍ക്ക് അപകട ഭീഷണിയാകുന്നത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എടുത്ത കുഴിയാണ് ശരിയായി മണ്ണിട്ട് നികത്താത്തതിനാല്‍ അപകട ഭീഷണി ഉയര്‍ത്തുന്നത്. ജൂണ്‍ ഒന്നിന് സ്‌കൂള്‍ തുറക്കുന്നതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ് ഈ കുഴി. സ്‌കൂള്‍ തുറന്നാല്‍ റോഡരികിലൂടെ നടന്നുപോകുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ കുഴിയില്‍ വീണ് അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്. വികസനത്തിന്റെ ഭാഗമായി റോഡരികിലും മറ്റുമായി നിര്‍മ്മിക്കുന്ന കുഴികള്‍ കരാര്‍ ഏറ്റെടുക്കുന്ന വ്യക്തികള്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിതിന് ശേഷം സഞ്ചാരയോഗ്യമാക്കി തന്നില്ലെങ്കില്‍ അത് ജനങ്ങള്‍ക്ക് ദ്രോഹകരമായി തീരുമെന്ന് സ്‌ക്കൂള്‍ മാനേജര്‍ ഫാ ബെഞ്ചമിന്‍ ഓ ഐ സി പറഞ്ഞു.സ്‌കൂള്‍ തുറന്നു കഴിഞ്ഞാല്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഈ വഴിയിലൂടെ നടന്നു പോകുന്നത്. കുഴിയില്‍ വീണ് വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റാല്‍ ആരാണ് അതിന് ഉത്തരവാദിത്വം ഏറ്റെടുക്കുകയെന്നത് ഇവിടെ ചോദ്യ ചിഹ്നമാണ്. കുഴിയില്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഉണ്ടെങ്കില്‍ അത് എത്രയും വേഗം പൂര്‍ത്തിയാക്കി സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് തന്നെ കുഴിയടക്കുന്നതിന് ബന്ധപ്പെട്ട കരാറുകാര്‍ക്ക് അധികാരികള്‍ നിര്‍ദ്ദേശം നല്‍കണമെന്നും ഫാ ബെഞ്ചമിന്‍ ഓ ഐ സി ആവശ്യപ്പെട്ടു.