കക്കാട് സെന്റ് ആന്റണീസ് കപ്പേളയില്‍, വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ ആഘോഷിച്ചു.

Advertisement

Advertisement

കക്കാട് സെന്റ് ആന്റണീസ് കപ്പേളയില്‍, വിശുദ്ധ അന്തോണീസിന്റെ തിരുനാള്‍ മെയ് 28 ഞായറാഴ്ച ആഘോഷിച്ചു. വൈകീട്ട് 6.30 ന് ആഘോഷമായ തിരുനാള്‍ ലദീഞ്ഞ്, നൊവേന, തിരുനാള്‍ സന്ദേശം, ദീപ കാഴ്ച, മേളം, വര്‍ണ്ണ മഴ , നേര്‍ച്ച വിതരണം എന്നിവയും ഉണ്ടായിരിന്നു. തിരുകര്‍മ്മങ്ങള്‍ക്ക് ഇടവക വികാരി റവ ഫാദര്‍ ദാവീദ് വിതയത്തില്‍ നേതൃത്വം നല്‍കി. തിരുനാള്‍ ക്രമീകരണങ്ങള്‍ക്ക് തിരുനാള്‍ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ വര്‍ഗ്ഗീസ് ആന്റണി ആലപ്പാട്ട്, തിരുനാള്‍ കമ്മറ്റി അംഗങ്ങള്‍, കൈക്കാരന്‍മാരായ എന്‍.ജെ ജെയ്‌മോന്‍, കെ.ജെ ജെയ്‌സണ്‍, ജോസ് കിരണ്‍ , ഇടവക പി ആര്‍ ഒ വി.സി ജോസി, കുടുംബ കൂട്ടായ്മ ഭാരവാഹികള്‍, പ്രതിനിധി യോഗ അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്‍കി.