സംസ്ഥാന അന്തര്‍ ദേശീയ റസ്ലിംഗ്, ജൂഡോ മത്സരങ്ങളില്‍ സ്വര്‍ണമെഡല്‍ നേടിയ റഈസുദ്ധീന്‍ ആദൂരിനെ ആദരിച്ചു.

Advertisement

Advertisement

സംസ്ഥാന അന്തര്‍ ദേശീയ റസ്ലിംഗ്, ജൂഡോ മത്സരങ്ങളില്‍ സ്വര്‍ണമെഡല്‍ നേടിയ റഈസുദ്ധീന്‍ ആദൂരിനെ സംസ്ഥാനയുവജന ബോര്‍ഡ് മെമ്പറും യൂത്ത് കോണ്‍ഗ്രസ് -എസ്സ് സംസ്ഥാന പ്രസിഡന്റുമായ സന്തോഷ് കാല പൊന്നാട അണിയിച്ച് ആദരിച്ചു. തൃശൂര്‍ തേക്കിന്‍ക്കാട് മൈതാനത്ത് വെച്ച് നടന്ന ചടങ്ങില്‍ സിനിമ താരം ജയരാജ് വാര്യര്‍, എന്‍.വൈ.സി സംസ്ഥാന പ്രസിഡന്റ് സജിത്ത് തൃശൂര്‍, നഷ്ണല്‍ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷമീര്‍ പയ്യനങ്ങാടി യൂത്ത് കോണ്‍ഗ്രസ് -എസ്സ് ജില്ലാ പ്രസിഡന്റ് എം. പി. റഫീക്ക് തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു