സമഗ്ര ശിക്ഷാ കേരളം ബി.ആര്‍.സി. നേതൃത്വത്തില്‍ സ്‌നേഹാദരവും, ഉപഹാര സമര്‍പ്പണവും സര്‍ട്ടിഫിക്കറ്റ് വിതരണവും സംഘടിപ്പിച്ചു.

Advertisement

Advertisement

ചാവക്കാട് സമഗ്ര ശിക്ഷാ കേരളം ബി.ആര്‍.സി. നേതൃത്വത്തില്‍ 2023 അധ്യയന വര്‍ഷത്തെ ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന 34 ഓളം വിദ്യാര്‍ത്ഥികള്‍ക്കുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് വിതരണവും, ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പി.കെ. ശ്രീജക്കുള്ള സ്‌നേഹാദരത്തിന്റെ ഭാഗമായി ഉപഹാര സമര്‍പ്പണവും നടന്നു. ഇന്ന് രാവിലെ 10 മണിക്ക് ബി ആര്‍ സി ഹാളില്‍ ഗുരുവായൂര്‍ എം.എല്‍.എ. എന്‍.കെ.അക്ബര്‍ ചടങ്ങ് ഉല്‍ഘാടനം ചെയ്തു. മനുഷ്യത്വപരമായ സമീപനത്തില്‍ എന്നും മാതൃകയാണ് ചാവക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ പി കെ ശ്രീജ എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ എംഎല്‍എ പറഞ്ഞു.