പാറന്നൂര്‍ ജനകീയ വായനശാല ബാലവേദിയുടെ നേതൃത്വത്തില്‍ അവധിക്കാല ക്യാമ്പ് സംഘടിപ്പിച്ചു.

Advertisement

Advertisement

വായനശാല ഹാളില്‍ നടന്ന ഏകദിന ക്യാമ്പ് കുന്നംകുളം താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ബാലവേദി കണ്‍വീനര്‍ ടി. രാജഗോപാലന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് വത്സന്‍ പാറന്നൂര്‍ അധ്യക്ഷനായി. വായനശാല സെക്രട്ടറി എ.പി.ജെയിംസ് ബാലവേദി പ്രസിഡണ്ട് കെ.ആര്‍. നീരദ്, സെക്രട്ടറി നിഖ വിനു എന്നിവര്‍ സംസാരിച്ചു. ലത ടീച്ചര്‍, സുനില്‍ ചൂണ്ടല്‍ എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കി. അമ്പതോളം കുട്ടികള്‍ ക്യാമ്പില്‍ പങ്കെടുത്തു.