കുന്നംകുളം ഗവണ്‍മെന്റ് മോഡല്‍ ബോയ്‌സ് സ്‌കൂള്‍ കോമ്പൗണ്ടില്‍ മാലിന്യം കത്തിച്ചു.

Advertisement

Advertisement

സംഭവം ആരോഗ്യ വിഭാഗത്തെ വിളിച്ച് അറിയിച്ചിട്ടും എത്താന്‍ സമയം വൈകിയതോടെ പൊതുപ്രവര്‍ത്തകരും ആരോഗ്യ വിഭാഗം ജീവനക്കാരും തമ്മില്‍ വാക്ക് തര്‍ക്കം. തിങ്കളാഴ്ച 1 മണിയോടെയായിരുന്നു സംഭവം. നിരവധി ആളുകള്‍ നടന്നു പോകുന്ന കുന്നംകുളം തൃശ്ശൂര്‍ റോഡിലെ നടപ്പാതക്ക് സമീപത്തെ സ്‌കൂള്‍ കോമ്പൗണ്ടില്‍ നിന്ന് പുക ഉയരുന്നത് കണ്ടതോടെയാണ് പൊതുപ്രവര്‍ത്തകര്‍ സംഭവസ്ഥലത്ത് എത്തിയത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ നിരവധി പുസ്തകങ്ങളും പ്ലാസ്റ്റിക് കവറുകളും പ്ലാസ്റ്റിക് കുപ്പികളും കത്തിച്ച നിലയില്‍ കണ്ടെത്തി.ഇതോടെ ആരോഗ്യ വിഭാഗത്തെ വിവരമറിയിക്കുകയായിരുന്നു .