തലക്കോട്ടുക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്

Advertisement

Advertisement

തലക്കോട്ടുക്കരയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് പരിക്ക്. കിരാലൂര്‍ സ്വദേശി വാറൂട്ടില്‍ വീട്ടില്‍ മുരളിയുടെ മകന്‍ ശ്രീഹരി (22) യ്ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ
തലക്കോട്ടുകര അമ്പലം കുരിശിന് സമീപം വെച്ചാണ് ബൈക്കുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ സാരമായി പരിക്കേറ്റ ശ്രീഹരിയെ കേച്ചേരി ആക്ട്‌സ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍
മുളങ്കുന്നത്കാവ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.