കുന്നംകുളം നഗരസഭ ഇരുപതാം വാര്‍ഡ് ശാന്തിനഗര്‍ 85-ാം നമ്പര്‍ അംഗന്‍വാടി വാര്‍ഷികാഘോഷം നടന്നു

Advertisement

Advertisement

കുന്നംകുളം നഗരസഭ ഇരുപതാം വാര്‍ഡ് ശാന്തിനഗര്‍ 85-ാം നമ്പര്‍ അംഗന്‍വാടിയുടെ വാര്‍ഷികാഘോഷവും എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ്സ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും സംഘടിപ്പിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മിനിമോണ്‍സി അധ്യക്ഷയായി. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ അലന്‍ ജോഫി പി. ആത്മജ് സി അജിത്ത്, റോഷന്‍ പി.എ, ജമുവല്‍ ജയിന്‍ ടി, ജിഫി ജാസിന്‍, എന്നീ വിദ്യാര്‍ത്ഥികളെയാണ് ഉപഹാരം നല്‍കി അനുമോദിച്ചത്.