കടങ്ങോട് തെക്കുമുറിയില്‍ തെരുവ് നായ്ക്കളുടെ ആക്രമണം രൂക്ഷമാകുന്നു.

Advertisement

Advertisement

കളരിക്കല്‍ വീട്ടില്‍ ശങ്കുണ്ണി കുറുപ്പിന്റെ ആടിനെ നായ്ക്കള്‍ കടിച്ചു കൊന്നു. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് നായ്ക്കള്‍ ആടിനെ ആക്രമിച്ചത്. വീടിനോട് ചേര്‍ന്നുള്ള പാടത്ത് ആടുകളെ കെട്ടിയിട്ടിരുന്നു. കൂട്ടമായി വന്ന നായ്ക്കള്‍ ആടിനെ കടിച്ചു കൊല്ലുകയായിരുന്നു. മുന്‍പും ആടുകളെയും കോഴികളെയും കടിച്ചു കൊന്നതായി പരാതി ഉണ്ട്. നിരവധിതവണ പഞ്ചായത്തില്‍ പരാതി നല്‍കിയിരുന്നു എങ്കിലും യാതൊരു നടപടിയും എടുത്തിട്ടില്ലെന്നും ആക്ഷേപമുണ്ട്. പ്രദേശത്തെ വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കള്‍ ആണ് ഇത്തരത്തില്‍ ആക്രമണം നടത്തുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.