നല്‍കിയ വാഗ്ദാനം പാലിക്കാനൊരുങ്ങി പുന്നയൂര്‍ക്കുളം പഞ്ചായത്ത്.

Advertisement

Advertisement

അണ്ടത്തോട് ഗവ.എല്‍.പി.സ്‌കൂളിന് 32.70 സെന്റ് ഭൂമി പഞ്ചായത്ത് വാങ്ങിയത്തോടെ ആകെ 52.70 സെന്റ് ഭൂമിയായി.അടുത്ത അധ്യയന വര്‍ഷം പുതിയ കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറ്റലാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് അധികൃതര്‍. 25.17 ലക്ഷം രൂപയാണ് സ്ഥലം വാങ്ങുന്നതുമായി ചെലവിട്ടത്. അണ്ടത്തോട് സബ് റജിസ് ട്രാര്‍ ഓഫിസില്‍ ആധാരം റജിസ്ട്രേഷന്‍ വ്യാഴാഴ്ച വൈകിട്ട് നടന്നു. സ്‌കൂളിനായി 15.44 ലക്ഷം രൂപ ചെലവിട്ട് 20 സെന്റ് സ്ഥലം പുതിയേടത്ത് സോമന്‍ എന്ന വ്യക്തി 2 വര്‍ഷം മുന്‍പ് വാങ്ങി നല്‍കിയിരുന്നു. കെട്ടിട നിര്‍മണം ഉടന്‍ തുടങ്ങുമെന്നും അടുത്ത അധ്യയന വര്‍ഷം പുതിയ കെട്ടിടത്തിലേക്ക് സ്‌കൂള്‍ മാറ്റലാണ് ലക്ഷ്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍ പറഞ്ഞു. 76.80 ലക്ഷം രൂപ റര്‍ബന്‍ മിഷന്‍ പദ്ധതി പ്രകാരം കെട്ടിടത്തിനായി നീക്കിവച്ചിട്ടുണ്ട്. ഇതിന്റെ 20 ശതമാനം നിര്‍മിതി കേന്ദ്രയില്‍ നേരത്തെ അടച്ചു. 2 വര്‍ഷം കഴിഞ്ഞതിനാല്‍ എസ്റ്റിമേറ്റ് പുതുക്കേണ്ടി വരും.