റോഡ് ക്യാമറ: തിങ്കളാഴ്ച രാവിലെ 8 മുതൽ പിഴയീടാക്കും; കുട്ടികളുടെ യാത്രയ്ക്ക് ഇളവ്.

Advertisement

Advertisement

സംസ്ഥാനത്ത് റോഡ് ക്യാമറ വഴി പിഴയീടാക്കുന്നത് തിങ്കളാഴ്ച (ജൂൺ 5) മുതൽ ആരംഭിക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.തിങ്കളാഴ്ച രാവിലെ എട്ടുമുതൽ റോഡ് ക്യാമറ പിഴ ഈടാക്കിത്തുടങ്ങും.ഇരുചക്ര വാഹനങ്ങളിൽ മൂന്നാമത്തെയാളായി കുട്ടികളെ കൊണ്ടുപോയാൽ തൽക്കാലം പിഴ ഈടാക്കില്ല.12 വയസ്സിൽ താഴെയുള്ള കുട്ടികളെ കൊണ്ടുപോയാലാണ് പിഴ ഈടാക്കാത്തത്.പക്ഷേ നാലു വയസ്സിന് മുകളിലുള്ള കുട്ടികൾ ഹെൽമറ്റ് ധരിക്കണം.സംസ്ഥാനത്തിന്റെ കത്തിന് കേന്ദ്രത്തിന്റെ മറുപടി കിട്ടുന്നത് വരെയാണ് സാവകാശം.കേന്ദ്രനിലപാട് അറിഞ്ഞ ശേഷം അന്തിമ തീരുമാനം എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.