ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികം ആഘോഷിച്ചു.

Advertisement

Advertisement

ആക്ട്‌സ് കേച്ചേരി ബ്രാഞ്ചിന്റെ ഇരുപത്തിയൊന്നാം വാര്‍ഷികം ആഘോഷിച്ചു. എരനെല്ലൂര്‍ ആന്‍ മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന വാര്‍ഷികാഘോഷം ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആന്‍സി വില്യംസ് ഉദ്ഘാടനം ചെയ്തു. സമാനതകളില്ലാത്ത ജനകീയ പ്രസ്ഥാനമാണ് ആക്ട്‌സെന്നും, ഇത്തരത്തില്‍ ഒരു സംഘടന നിലനില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്നും ആന്‍സി അഭിപ്രായപ്പെട്ടു. നമ്മള്‍ ഓരോരുത്തരും ആക്ട്‌സിന്റെ പ്രചാരകരാകണമെന്നും ആന്‍സി വില്യംസ് കൂട്ടി ചേര്‍ത്തു. ബ്രാഞ്ച് പ്രസിഡണ്ട് വി.എ.കൊച്ചുലാസര്‍ അധ്യക്ഷനായി. ചടങ്ങില്‍ ആക്ട്‌സ് ജനറല്‍ സെക്രട്ടറി ഫാ. ഡേവിസ് ചിറമ്മല്‍ മുഖ്യപ്രഭാഷണം നടത്തി. ചൂണ്ടല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് രേഖ സുനില്‍ സ്മരണിക പ്രകാശനം നിര്‍വഹിച്ചു. ഇരുപത്തിയൊന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തില്‍ സമ്മാനര്‍ഹരായവര്‍ക്കുള്ള സമ്മാനദാനം. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.ടി ജോസ് നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം ആന്റോ പോള്‍ ആക്ട്‌സ് ജില്ലാ സെക്രട്ടറിമാരായ സുനില്‍ പാറമ്പില്‍, എ.എഫ്. ജോണി എന്നിവര്‍ വിശിഷ്ടാതിഥികളായി ഗ്രാമപഞ്ചായത്ത് അംഗം എന്‍.ഡി. സജിത് കുമാര്‍, ജില്ലാ കണ്‍വീനര്‍ വി.എ.ജനീഫര്‍ കേച്ചേരി ബ്രാഞ്ച് സെക്രട്ടറി എം.എം മുഹ്‌സിന്‍, രക്ഷാധികാരി അപ്പു നായര്‍, ഇരുപത്തിയൊന്നാം വാര്‍ഷിക സംഘാടകസമിതി കണ്‍വീനര്‍ സി.ടി.ജെയിംസ് ബ്രാഞ്ച് ട്രഷറര്‍ എം.കെ.മുഹമ്മദ് ബഷീര്‍ ബ്രാഞ്ച് കണ്‍വീനര്‍ എ.ജെ.ജോണ്‍, ഇരുപത്തിയൊന്നാം വാര്‍ഷിക സംഘാടകസമിതി ട്രഷറര്‍ റോഷന്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. പൊതുസമ്മേളനത്തിനു ശേഷം എരനല്ലൂര്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി.