പിങ്ക് കഫെ എടുത്തുമാറ്റണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല തീര്‍ത്തു.

Advertisement

Advertisement

വിദ്യാര്‍ഥികള്‍ക്കും വഴിയാത്രക്കാര്‍ക്കും അപകടം സൃഷ്ടിക്കുന്ന തരത്തില്‍ എരുമപ്പെട്ടി സര്‍ക്കാര്‍ സ്‌കൂളിന് സമീപം റോഡരുകില്‍ സ്ഥാപിച്ചിട്ടുള്ള പിങ്ക് കഫെ എടുത്തുമാറ്റണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല തീര്‍ത്തു. കോണ്‍ഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി നടത്തുന്ന സമരം 100 ദിനം പിന്നിട്ടതിന്റെ ഭാഗമായാണ് പ്രകടനവും പ്രതിഷേധ ജ്വാല തെളിയിക്കലും നടത്തിയത്.
പൊതുമരാമത്ത് വകുപ്പിന്റെ അനുമതിയില്ലാതെയാണ് എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ വീതി കുറഞ്ഞ സ്ഥലത്ത് കുടുംബശ്രീയുടെ തൊഴില്‍ സംരംഭമായ പിങ്ക് കഫേ സ്ഥാപിച്ചിട്ടുള്ളത്. സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്ക് പിങ്ക് കഫേ മാറ്റി സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കോണ്‍ഗ്രസ് സമരം നടത്തുന്നത്. പ്രതിഷേധ ജ്വാല യു.ഡി.എഫ് കുന്നംകുളം നിയോജകമണ്ഡലം കണ്‍വീനര്‍ അമ്പലപ്പാട്ട് മണികണ്ഠന്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എന്‍.കെ കബീര്‍ അധ്യക്ഷത വഹിച്ചു.