എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ ദൈവാലയത്തില്‍ 127-ാമത് തിരുഹൃദയ പ്രതിഷ്ഠ തിരുന്നാളിന് ആരംഭമായി.

Advertisement

Advertisement

എരുമപ്പെട്ടി തിരുഹൃദയ ഫൊറോനാ ദൈവാലയത്തില്‍ 127-ാമത് തിരുഹൃദയ പ്രതിഷ്ഠ തിരുന്നാളിന് ആരംഭമായി. ജൂണ്‍ 15 ,16 തിയ്യതികളിലായി ആഘോഷിക്കുന്ന തിരുന്നാളിന്റെ കൊടിയേറ്റ കര്‍മ്മം വികാരി ഫാ. ജോഷി ആളൂര്‍ നിര്‍വഹിച്ചു. സഹ വികാരി ഫാ. എഡ്‌വിന്‍ അയ്‌നിക്കല്‍, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ എം.കെ ജോഷി, കൈക്കാരന്മാരായ കെ.സി ഡേവിസ് , വി.പി ഡേവിസ് , ബിജു സി. വര്‍ഗീസ്, കെ. ജോണ്‍ ലുയിസ്, തിരുനാള്‍ ജോ. ജനറല്‍ കണ്‍വീനര്‍ എം.വി തോമസ് എന്നിവര്‍ നേതൃത്വം നല്‍കി. ഇന്ന് മുതല്‍ തിരുനാള്‍ വരെ എല്ലാ ദിവസവും രാവിലെ 6 മണിക്കും വൈകുന്നേരം 6 മണിക്കും പ്രത്യേകം ലദീഞ്ഞ്, നൊവേന, നവനാള്‍, കുര്‍ബാന എന്നിവ ഉണ്ടായിരിക്കും.