ചാവക്കാട് പൊന്നാനി റൂട്ടില്‍ ബസ് പണിമുടക്ക് തുടരുന്നു. ബസ് കണ്ടക്ടറെ മര്‍ദിച്ച സംഭവത്തില്‍ നടപടി എടുക്കാത്തത്തിലും വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് മര്‍ദ്ദനത്തിനിരയായ കണ്ടക്ടര്‍ക്കെതിരെ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ പണിമുടക്കുന്നത്. ഇന്നലെ മുതലാണ് സംയുക്ത തൊഴിലാളി യൂണിയനകളുടെ ആഹ്വാന പ്രകാരം അനിശ്ചിതകാല ബസ്സ് പണിമുടക്ക് ആരംഭിച്ചത്.