പരിസ്ഥിതി സ്‌നേഹത്തിന്റെ വേറിട്ട മാതൃകയായി കുമാരി ശശീധരന്‍.

Advertisement

Advertisement

പരിസ്ഥിതി സ്‌നേഹത്തിന്റെ വേറിട്ട മാതൃകയാണ് കുമാരി ശശീധരന്‍. പരിസ്ഥിതിയെ നശിപ്പിക്കുന്നവര്‍ക്കെതിരെ സന്ധിയില്ലാസമരം നയിക്കുകയാണ് ഈ വീട്ടമ്മ. ഗുരുവായൂര്‍ കാവീട് ചെറുപറമ്പില്‍ ശശീധരന്റെ ഭാര്യ കുമാരിയാണ് പരിസ്ഥിതി സംരക്ഷണ രംഗത്ത് മാതൃകയാകുന്നത്. വീടിന് പുറകിലെ പാടശേഖരത്തില്‍ നാട്ടുകാര്‍ ഉപേക്ഷിക്കുന്ന കാലികുപ്പികള്‍ ശേഖരിക്കുകയാണ് ഇവരുടെ പ്രധാന ജോലി. പ്ലാസ്റ്റിക് കുപ്പികളും ചില്ല്കുപ്പികളും ശേഖരിക്കും. രാവിലെ വീട്ടുജോലികളെല്ലാം കഴിഞ്ഞ് പശുക്കളെ പാടത്ത് മേയാന്‍ വിടാനിറങ്ങുമ്പോഴാണ് ജോലി തുടങ്ങുന്നത്. പാടശേഖരങ്ങള്‍ കുപ്പതൊട്ടിയാക്കുന്നവരോട് കടുത്ത വിരോധമാണിവര്‍ക്ക്. പാടത്ത് മാത്രമല്ല പ്രദേശത്ത് എവിടെ പ്ലാസ്റ്റിക് കുപ്പി ഉപേക്ഷിച്ചത് കണ്ടാലും കുമാരി അത് ശേഖരിക്കും. ഏതെങ്കിലും തരത്തില്‍ അവ ഉപയോഗപ്പെടുത്താനാകുമോയെന്ന കാര്യ പരിശോധിക്കും. കഴിഞ്ഞില്ലെങ്കില്‍ ശേഖരിച്ച് സംസ്‌ക്കരണത്തിന് അയക്കും. രണ്ട് പതിറ്റാണ്ടോളമായി ഇവര്‍ ഈ രീതി പിന്തുടരാന്‍ തുടങ്ങിയിട്ട്. പാടത്ത് മാലിന്യം നിക്ഷേപിക്കുന്നതിനെതിരെ ഇവര്‍ പാട്ടും എഴുതി തയ്യറാക്കിയിട്ടുണ്ട്. എനിക്കാവതില്ലേ പെറുക്കാതിരിക്കാന്‍ പ്ലാസ്റ്റിക്കല്ലേ നെല്‍വയലിലേതല്ലേ എന്ന് തുടങ്ങുന്ന ഗാനം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഭക്ഷണം പാഴാക്കുന്നതിനേയും മാലിന്യം വലിച്ചെറിയുന്നതിനേയും ഇവര്‍ പാട്ടിലൂടെ രൂക്ഷമായി വിമര്‍ശിക്കുന്നു. ബ്രഹ്‌മപുരങ്ങളില്ലാത്ത കാലം ഇനിയും വന്നീടുമോ എന്ന വരികളിലാണ് പാട്ടിന്റെ വരികള്‍ അവസാനിക്കുന്നത്. ഭാവിതലമുറക്ക് വേണ്ടി മണ്ണിനേയും പ്രകൃതിയേയും കാത്ത് സൂക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണെന്ന ബോധ്യമാണ് തന്റെ പ്രവൃത്തികള്‍ക്ക് പിന്നിലെന്ന് കുമാരി പറഞ്ഞു