നെല്ലിന്റെ വില ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന കണ്‍സോര്‍ഷ്യത്തിന്റെ വിശദീകരണത്തിന് പ്രസക്തിയില്ലെന്ന് കെ.ജയശങ്കര്‍.

Advertisement

Advertisement

നെല്ലിന്റെ വില ചോദിക്കുമ്പോള്‍ സര്‍ക്കാര്‍ നല്‍കുന്ന കണ്‍സോര്‍ഷ്യത്തിന്റെ വിശദീകരണത്തിന് പ്രസക്തിയില്ലെന്ന് കുന്നംകുളം ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ മുന്‍ പ്രസിഡന്റ് കെ.ജയശങ്കര്‍. കര്‍ഷകരുടെ നെല്‍ വില നല്‍കാത്തതില്‍ പ്രതിഷേധിച്ച് കാട്ടകാമ്പാല്‍ കൃഷിഭവന് മുന്നില്‍ കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ ഉപരോധ സമരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കര്‍ഷകരുടെ ദുരിതാവസ്ഥ സര്‍ക്കാരില്‍ എത്തിയിട്ടും പരിഹാരം ഉണ്ടാകാത്തത് ഇടതുപക്ഷ സര്‍ക്കാരിന്റെ ജനവഞ്ചനയാണെന്നും ജയശങ്കര്‍ വ്യക്തമാക്കി. കര്‍ഷക കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് എന്‍ കെ അബ്ദുള്‍ മജീദ് അധ്യക്ഷത വഹിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം.എസ് മണികണ്ഠന്‍ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ എം എ അബ്ദുള്‍ റഷീദ്, എന്‍ എംറഫീഖ്, ബിജു കണ്ടമ്പുള്ളി, സോണി സക്കറിയ, അന്‍വര്‍ ഇഞ്ചിക്കാലയില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.