Advertisement

Advertisement

പ്ലാസ്റ്റിക് മൂലമുണ്ടാകുന്ന പരിസ്ഥിതി പ്രശ്‌നങ്ങള്‍ പരിഹരിക്കാനും 3 ഡി പ്രിന്റിംഗ് ചെലവ് കുറയ്ക്കാനും ഉള്ള പദ്ധതി ആവിഷ്‌കരിച്ചെടുത്തിരിക്കുകയാണ് തൃശ്ശൂരിലെ വിദ്യ എന്‍ജിനീയറിങ്ങ് കോളേജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍. പ്ലാസ്റ്റിഫിലമെന്റയ്യസര്‍’ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ യന്ത്രത്തില്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ഹീറ്ററും കട്ടിങ് യൂണിറ്റും സ്ട്രിപ്പിംഗ് യൂണിറ്റും എക്സ്ട്രൂഷന്‍ യൂണിറ്റും ഉപയോഗിച്ചാണ് പ്രവര്‍ത്തികള്‍. ഭാവിയില്‍ യന്ത്രം ഓട്ടോമേറ്റ് ചെയ്യാനും കുപ്പി നിക്ഷേപങ്ങള്‍ക്കും കാര്യക്ഷമമായ ഉല്‍പ്പാദന പ്രക്രിയകള്‍ക്കും പൊതുജനങ്ങള്‍ക്ക് എളുപ്പത്തില്‍ കുപ്പികള്‍ നിക്ഷേപിക്കാനുമുള്ള സൗകര്യങ്ങള്‍ അനുവദിക്കാനും വിഭാവനം ചെയ്യുന്നതാണ് പദ്ധതി. മെക്കാനിക്കല്‍ വിദ്യാര്‍ഥികളായ അതുല്‍ കെ എസ്, ദീപക് എം ബി, അഭിഷേക് സി കെ, അതുല്‍ കെ ടി എന്നിവരാണ് വികസിപ്പിച്ചെടുത്തത്. അധ്യാപകരായ ഡോ. വിബിന്‍ ആന്റണി, ദീപു മോഹന്‍, രഞ്ജിത്ത് രാജ് എന്നിവര്‍ സാങ്കേതിക ഉപദേശം നല്‍കി.