വടക്കേക്കാട് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് പാട്ടുപാടി സമാഹരിച്ച തുക കൈമാറി.

Advertisement

Advertisement

വടക്കേക്കാട് കരുണ ചാരിറ്റബിള്‍ ട്രസ്റ്റ് പാട്ടുപാടി സമാഹരിച്ച തുക കുന്നംകുളം മുന്‍സിപ്പാലിറ്റിയില്‍ 37-ാം വാര്‍ഡില്‍ വെളുത്തോടത്തയില്‍ ഫാത്തിമയുടെ ചികിത്സക്കായി കുടുംബത്തിന് കൈമാറി. 75000 രൂപയുടെ ചെക്കും ഭക്ഷണ കിറ്റുമാണ് നല്‍കിയത്. ട്രസ്റ്റ് അംഗങ്ങളായ ഷാജഹാന്‍, ഷെരീഫ്, ഷാജി, വടുതല ഉള്ളിശ്ശേരി മഹല്ല് സെക്രട്ടറി അബ്ദുല്‍ ഖാദര്‍, മുന്‍ പ്രസിഡന്റ് ബഷീര്‍, 37ആം വാര്‍ഡ് മെമ്പര്‍ സെക്കീന മില്‍സ എന്നിവര്‍ സന്നിഹിതരായിരുന്നു.